കാലങ്ങള്‍ക്കു ശേഷം ട്വിറ്ററില്‍ രാഹുല്‍ തരംഗം; മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളെക്കുറിച്ച് പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘ലേഡീസ് ആന്റ് ജന്റില്‍മാന്‍ ഇത് നിങ്ങളുടെ സഹ പൈലറ്റും ധനമന്ത്രിയുമാണ് സംസാരിക്കുന്നത്. നിങ്ങള്‍ സീറ്റ് ബെല്‍റ്റ് മുറുക്കി സ്ഥാനം ഉറപ്പിക്കുക. നമ്മുടെ വിമാനത്തിന്റെ ചിറകുകള്‍ പൊഴിഞ്ഞു പോയിരിക്കുകയാണ്’ എന്നായിരുന്നു രാഹുല്‍ പരിഹാസ രൂപേണ ട്വീറ്റ് ചെയ്തത്.
എന്നാല്‍ രാഹുലിന്റെ പരിഹാസം ട്വിറ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു. ട്വീറ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ആയിരത്തോളം റീട്വീറ്റുകളാണ് ഇതിന് ലഭിച്ചിരിക്കുന്നത്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതില്‍ ബി.ജെ.പിയിലെ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ പേടി കാരണം ആരും ഒന്നും തുറന്നു പറയുന്നില്ല.
നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത സാമ്പത്തിക ദുരന്തമായിരുന്നുവെന്ന് സിന്‍ഹ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് അഭിപ്രായപ്പെട്ടത്. ജിഎസ്ടി തെറ്റായി വിഭാവനം ചെയ്ത് മോശമായി നടപ്പാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.