ജ്യൂസ് എന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച കുട്ടികള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരുവിലെ കെല്ലാരിയില്‍ ബുധനാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ജന്മദിനാഘോഷത്തിനിടെയാണ് കുഞ്ഞുങ്ങള്‍ അബദ്ധത്തില്‍ ശീതളപാനീയത്തിനു പകരം സള്‍ഫ്യൂരിക് ആസിഡ് കുടിച്ചത്. ഒമ്പതും എട്ടും വയസ്സ് പ്രായമുള്ള ആര്യന്‍ സിംഗ്, സഹില്‍ ശങ്കര്‍ എന്നിവരാണ് മരിച്ചത്.സഹിലിന്റെ ജന്മദിനാഘോഷത്തിനിടെയാണ് സംഭവം. ഭക്ഷണത്തിന് ശേഷം ഇരുവരും വീട്ടില്‍ കുപ്പിയില്‍ സൂക്ഷിച്ച നിലയിലുള്ള സള്‍ഫ്യൂരിക് ആസിഡ് കുടിക്കുകയായിരുന്നു. ശീതളപാനീയമാണെന്ന് കരുതിയാണ് കുട്ടികള്‍ ഇതെടുത്ത് കുടിച്ചത്. ഇതില്‍ സഹീലിന്റെ പിതാവ് സ്വര്‍ണപണിക്കാരനാണ് .സ്വര്‍ണം ഉരുക്കുന്നതിനായി ജ്യൂസ് പാത്രത്തില്‍ സൂക്ഷിച്ച സള്‍ഫ്യൂരിക് ആസിഡ് ആണ് കുട്ടികള്‍ അബദ്ധത്തില്‍ കുടിച്ചത്.