56 ആഢംബര കാറുകള്‍; 30 എണ്ണം ഫോര്‍ച്ച്യൂണര്‍, പോര്‍ഷെ തുടങ്ങി വേറെയും ഗുര്‍മീതിന്റെ സാമ്രാജ്യത്തിലെ വാഹനങ്ങള്‍…
പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വാഹനശേഖരത്തില്‍ അന്തംവിട്ട് പോലീസ്. ഗുര്‍മീതിന്റെ അറസ്റ്റിനു പിന്നാലെ 56 ആഢംബര കാറുകളാണ് പോലീസ് പിടിച്ചെടുത്തത്.
ഇതില്‍ 30 എണ്ണവും ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ, പോര്‍ഷെ കാറുകളാണ്. ഇത് കൂടാതെ ഒരു ബുള്ളറ്റ് പ്രൂഫ് കാറും പിടിച്ചെടുത്തലയില്‍ ഉള്‍പ്പെടുന്നു.
പ്രത്യേക അനുമതിയോടെ മാത്രം ലഭിക്കുന്ന ബുള്ളറ്റ് പ്രൂഫ് കാര്‍ ഗുര്‍മീതിനു ലഭിച്ചതെങ്ങനെയെന്നു കണ്ടെത്താനും പോലീസിനിതുവരെ സാധിച്ചിട്ടില്ല. ഗുര്‍മീതിന്റെ കാറുകളുടെ റജിസ്‌ട്രേഷന്‍ കൃത്രിമമാണെന്ന ഗുരുതര കണ്ടെത്തലാണ് പോലീസ് നടത്തിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലും പേരുകളിലുമാണ് ഇവ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മിക്ക ആഢംബര കാറുകളും ഇന്ത്യയില്‍ വില്‍പന ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഗുര്‍മീത് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 27നു മാത്രം വിപണിയിലെത്തിയ ടൊയോട്ടയുടെ മൂന്നു മോഡലുകള്‍ അദ്ദേഹം ഇന്ത്യയിലെത്തിച്ചിരുന്നു. ഇങ്ങനെ കാറുകള്‍ എത്തിച്ചതിലും തട്ടിപ്പു നടന്നതായാണ് പോലീസ നിഗമനം.