തിരിച്ചടിക്കാന്‍ ഒസീസ്; നാലാം ഏകദിനത്തില്‍ ശക്തമായ നിലയിലേയ്ക്ക്, വാര്‍ണര്‍ക്ക് സെഞ്ച്വറി

ബംഗളൂരു: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ഏകദിനത്തില്‍ ഓസീസ് ശക്തമായ നിലയിലേക്ക്. 38 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ചുറി മികവിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നത്.

119 പന്തില്‍ 124 റണ്‍സെടുത്ത് വാര്‍ണര്‍ പുറത്തായി. 94 റണ്‍സെടുത്ത ആരണ്‍ ഫിഞ്ചും വാര്‍ണര്‍ക്ക് മികച്ച പിന്തുണ നല്‍കി. ക്യാപ്റ്റന്‍ സ്മിത്ത് മൂന്ന് റണ്‍സെടുത്ത് പുറത്തായി.

ട്രാവിസ് ഹെഡും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബുമാണ് ഇപ്പോള്‍ ക്രീസില്‍. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി. നേരത്തേ, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍, ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, അക്‌സര്‍ പട്ടേല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.