സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു രാഹുല്‍ ക്രിസ്ത്യാനിയാണ്; പള്ളിയുണ്ടെന്നാണ് തോന്നുന്നത്, പരാമര്‍ശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണോ എന്ന് സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന ബി.ജെ.പി. നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി.
ഗുജറാത്ത് പര്യടനത്തിനിടെ നാല് ക്ഷേത്രങ്ങള്‍ രാഹുല്‍ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റെയും തീവ്രഹിന്ദുത്വത്തെ നേരിടാനാണ് രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
‘അങ്ങനെയെങ്കില്‍ ആദ്യം താന്‍ ഹിന്ദുവാണെന്ന് രാഹുല്‍ പ്രഖ്യാപിക്കണം. ഞാന്‍ സംശയിക്കുന്നത് രാഹുല്‍ ക്രിസ്ത്യാനിയാണെന്നാണ്, 10 ജന്‍പഥില്‍ പള്ളിയുമുണ്ടെന്നാണ് തോന്നുന്നത്’.
എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം മോദിയുടെ വിമാനത്തിന്റെ ചിറകൊടിഞ്ഞുവെന്ന് പരിഹസിച്ച രാഹുലിന് നല്‍കാവുന്ന മറുപടി എന്ന നിലയില്‍ കൂടിയാണ് സുബ്രഹ്മണ്യം സ്വാമി ഇക്കാര്യം അഭിമുഖത്തില്‍ പറഞ്ഞത്. ഇക്കഴിഞ്ഞകാലയളവില്‍ ഒന്നും കിട്ടത്ത തരത്തില്‍ വലിയരീതിയില്‍ രാഹുലിന്റെ പരിഹാസത്തെ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു.