സിനിമക്ക് വേണ്ടി പാര്‍വതി നടത്തുന്ന പെടാപാടുകളെ; വീഡിയോ വൈറല്‍

സിനിമയ്ക്ക് വേണ്ടി അടിമുടി മാറാന്‍വരെ തയ്യാറാകുന്ന ചില താരങ്ങളുണ്ട്.താരരാജാവ് മോഹന്‍ ലാലും, തമിഴ് സിനിമ താരം വിക്രവുമൊക്കെ അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. ചുരുക്കം ചില നടിമാരും സിനിമക്ക് വേണ്ടി രൂപ മാറ്റം വരുത്താന്‍ ഒരു മടിയും കാണിക്കാറില്ല. അതില്‍ എടുത്തു പറയേണ്ട പേര് പാര്‍വതിയുടേത് തന്നെ.

ടേക്ക് ഓഫ് സിനിമയ്ക്ക് വേണ്ടിയും, ബാംഗ്ലൂര്‍ ഡേയ്സിന് വേണ്ടിയുമൊക്കെ നടി രൂപമാറ്റം വരുത്തിയിട്ടുണ്ട്. ഈ കഥാപാത്രങ്ങളെയെല്ലാം ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്.

ഇപ്പോള്‍ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള പാര്‍വതിയുടെ തയാറെടുപ്പ് കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. നേരത്തെ പുലിമുരുകന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ വര്‍ക്കൗട്ടുകള്‍ പോലെയാണ് പാര്‍വതിയുടെ പ്രകടനവും. പാര്‍വതിയുടെ ഈ തയ്യാറെടുപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.