ഫേസ്ബുക്ക് കാമുകന്മാരെ കണ്ടു പിന്നാലെ പെണ്‍കുട്ടികള്‍ വായിക്കാന്‍ ; ആലപ്പുഴയുള്ള പെണ്‍കുട്ടിക്ക് സംഭവിച്ചത്
ആലപ്പുഴ : ഫേസ്ബുക്ക് വഴി അപരിചിതരുമായി അടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ വാര്‍ത്ത. നിങ്ങളെ വലയിലാക്കുവാന്‍ കഴുകന് കണ്ണുകളുമായി കാത്തിരിക്കുന്നവരുടെ ലക്ഷ്യം മനസിലാക്കാതെ അവരുടെ പഞ്ചാര വര്‍ത്തമാനങ്ങളില്‍ മയങ്ങി വീട് വിട്ടിറങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ കരയുവാനാകും വിധി. ഇത്തരത്തില്‍ ഫേസ്ബുക്ക് വഴി വന്‍ ദുരന്തങ്ങളില്‍ പോയി വീഴുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ ഇപ്പോള്‍ പുതുമയുള്ള ഒന്ന് അല്ലാതായിക്കഴിഞ്ഞു. എന്നിട്ടും മറ്റുള്ളവരുടെ അനുഭവങ്ങള്‍ നമ്മുടെ പെണ്‍കുട്ടികള്‍ പാഠമാക്കുന്നില്ല എന്നതാണ് സത്യം. പ്രണയം നടിച്ചു കാമുകന് കൂട്ടുകാര്‍ക്ക് കാഴ്ച്ചവെച്ച പെണ്‍കുട്ടി ഗര്‍ഭിണിയായി. ആലപ്പുഴയിലാണ് സംഭവം. പെണ്‍കുട്ടിയും വീട്ടുകാരും മറച്ചു വെച്ച സംഭവത്തില്‍ പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തപ്പോഴാണ് വിവരം പെണ്‍കുട്ടിയുടെ അയല്‍ക്കാര്‍ പോലും അറിയുന്നത്.
പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് കാമുകന് പട്ടണക്കാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ചക്കാലപ്പറമ്പ് നികത്തില്‍ അഖില്‍ കൃഷ്ണ(ഉണ്ണിക്കുട്ടന്-23), തുറവൂര്‍ കൊച്ചുപുത്തന്‍തറ രാജേഷ്(ആന രാജേഷ്-28), പട്ടണക്കാട് പുലരി നിലയത്തില്‍ ജിനദേവ്(29), തിരുനെല്ലൂര്‍ ചാലിത്തറയില്‍ സിനീഷ്(29 വളമംഗലം ബിനീഷ്(26) എന്നിവരെയാണ് കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്. അരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ചതിയില്‍ പെട്ടത്. പെണ്‍കുട്ടിയുമായി അഖില്‍ കൃഷ്ണ എന്ന ഉണ്ണിക്കുട്ടന് ഫേസ്ബുക്കിലൂടെയാണ് അടുപ്പം സ്ഥാപിക്കുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും തമ്മില്‍ കാണുന്നതും പതിവായി. ഇതിനിടെയാണ് പെണ്‍കുട്ടിയെ പട്ടണക്കാട്ടെ വീട്ടിലെത്തിച്ച് മദ്യം നല്കി മയക്കിയ ശേഷമാണ് അഖിലും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചത്. ഓട്ടോ ഡ്രൈവറായ അഖില്‍ കൃഷ്ണ, പെണ്‍കുട്ടിയെ പട്ടണക്കാട്ടെ വീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ മദ്യം നല്കി മയക്കിയ ശേഷം സുഹൃത്തുക്കളായ നാലുപേര്‍ക്കും കൈമാറുകയായിരുന്നു.
കഴിഞ്ഞ ഒരുവര്‍ഷത്തോളമായി അഖില്‍ കൃഷ്ണയും കൂട്ടുകാരായ നാലുപേരും പെണ്‍കുട്ടിയെ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവത്തെക്കുറിച്ച് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ആരുമറിയാതെ പെണ്‍കുട്ടിയെ അമ്മ കൊച്ചിയിലുള്ള ആതുരാലയത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലാക്കിയ ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്.