ഒക്ടോബര്‍ രണ്ടിന് ട്രഷറി തുറന്ന് പ്രവര്‍ത്തിക്കും;ശമ്പള വിതരണം മുടങ്ങില്ലെന്ന് ധനകാര്യ വകുപ്പ്
തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിന് സര്‍ക്കാര്‍ ട്രഷറി തുറന്നു പ്രവര്‍ത്തിക്കുമെന്നും ശമ്പള വിതരണം മുടങ്ങില്ലെന്നും ധനകാര്യ വകുപ്പിന്റെ അറിയിപ്പ്.
ഈ മാസം അവസാനത്തെ രണ്ട് ദിവസങ്ങളിലും ഒക്ടോബര്‍ മാസത്തിലെ ആദ്യ രണ്ട് ദിവസങ്ങളിലും കലണ്ടര്‍ അവധിയായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ രണ്ടിന് ട്രഷറി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ധനകാര്യ വകുപ്പ് അറിയിപ്പ്.
അവധി ദിവസങ്ങളായാലും ജീവനക്കാരുടെ സ്പാര്‍ക്കില്‍ ബില്ലുകള്‍ തയ്യാറാക്കി സബ്മിറ്റ് ചെയ്യാവുന്നതാണ്. ഇതു സംബന്ധിച്ച ജീവനക്കാരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഡി.ഡി.ഒമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.