ആദ്യ സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒക്ടോബര്‍ 8-ന് കേരളത്തിലെത്തുന്നു
കൊല്ലം: രാഷ്ട്രപതിയായ ശേഷം രാംനാഥ് കോവിന്ദ് ആ?ദ്യമായി കേരളത്തിലെത്തുന്നു. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി ഒക്ടോബര്‍ 8നാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്.
രാവിലെ 9-ന് ഹെലികോപ്ടറില്‍ കൊല്ലം ആശ്രാമം ഹെലിപ്പാഡില്‍ ഇറങ്ങുന്ന അദ്ദേഹം കാര്‍മാര്‍ഗം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍ എത്തും. അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മഠത്തിന്റെ ആഭിമുഖ്യത്തില്‍ അമ്മയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടപ്പാക്കുന്ന നാല് വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12 വരെ രാഷ്ട്രപതി മഠത്തിലുണ്ടാകും. 9നാണ് ജന്മദിനാഘോഷം.
രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസിനോ ഐ.ബി ഉദ്യോഗസ്ഥര്‍ക്കോ ഇനിയും ലഭിച്ചിട്ടില്ല. രാഷ്ട്രപതിക്ക് കേരളത്തില്‍ മറ്റെന്തെങ്കിലും പരിപാടിയുണ്ടോ എന്നതിനെ കുറിച്ചും ഇതുവരെ വ്യക്തമായിട്ടില്ല.