‘ജിയോ ഫോണ്‍ ബുക്ക് ചെയ്തവരുടെ ശ്രദ്ധക്ക്; ഇത് കൂടി അറിഞ്ഞ ശേഷം പറയു ഫോണ്‍ സൗജന്യമാണോ എന്ന്’
ടെലികോം രംഗത്ത് തരംഗം തീര്‍ത്ത മുകേഷ് അംബാനിയുടെ ജിയോ, തങ്ങളുടെ ഫീച്ചര്‍ ഫോണ്‍ സൗജന്യമായി നല്കുന്നു എന്ന് കേട്ട പാടെ ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു ഒട്ടുമിക്കപേരും. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ജിയോ ഫോണ്‍ യഥാര്‍ത്ഥത്തില്‍ സൗജന്യമാണോ എന്ന സംശയം ഉളവാക്കുന്നതാണ്. ജിയോ ഫോണിനെ കുറിച്ച് നേരത്തെ അറിയാത്ത ചില കാര്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുകയാണ്.
അതില്‍ എടുത്തുപറയേണ്ടത് ജിയോ റീച്ചാര്‍ജുകളെക്കുറിച്ചും ജിയോ സിം ലോക്കുകളെക്കുറിച്ചുമാണ്. ജിയോ ഫീച്ചര്‍ ഫോണുകളില്‍ ജിയോ സിമ്മുകള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു .ജിയോ സിമ്മുകള്‍ ലോക്കോടുകൂടിയാണ് ലഭിക്കുന്നത്. അതുകൂടാതെ ജിയോയുടെ 4ജി ഫോണുകള്‍ വാങ്ങിയവര്‍ വര്‍ഷം 1500 രൂപയുടെ റീച്ചാര്‍ജ് നടത്തേണ്ടതാണ്. അതായത് മാസം ഉപഭോക്താക്കള്‍ 125 രൂപയുടെ റീച്ചാര്‍ജ്ജ് ആണ് നടത്തേണ്ടത്.അപ്പോള്‍ 12 മാസത്തേക്ക് 1500 രൂപയുടെ റീച്ചാര്‍ജ് . 3 വര്‍ഷം ആകുമ്ബോള്‍ 4500 റീച്ചാര്‍ജ്. റീച്ചാര്‍ജ് ചെയ്തില്ലെങ്കില്‍ ഉപഭോതാക്കള്‍ക്ക് ഡിപ്പോസിറ്റ് തുകയായ 1500 രൂപ തിരികെ ലഭിക്കുന്നതല്ല .
ഇനി 3 വര്‍ഷത്തിനുള്ളില്‍ ഈ റീച്ചാര്‍ജുകള്‍ ഒന്നുംതന്നെ ചെയ്തില്ലെങ്കില്‍ ജിയോ 4 ജി ഫോണ്‍ തിരികെ നല്‍കേണ്ടതാണ്. ഇപ്പോള്‍ എന്ത് തോന്നുന്നു? ജിയോ ഫോണ്‍ ശരിക്കും സൗജന്യമാണോ.