അഭ്യൂഹങ്ങള്‍ക്ക് വിട; വില്ലന്‍ ഒക്ടോബര്‍ 27-നെത്തും
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് അണിയിച്ചൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വില്ലന്‍ ഒക്ടോബര്‍ 27 ന് തിയേറ്ററുകളിലെത്തും. നേരത്തെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിന് വിരാമമിട്ടുകൊണ്ടാണ് അണിയറ പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
വിരമിച്ച പോലീസ് ഓഫീസറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. ചിത്രത്തിലെ ലാലിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് ഇതിനോടകംതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുഡ് ഈസ് ബാഡ് എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
മഞ്ജു വാര്യരാണ് ലാലിന്റെ നായികയായെത്തുന്നത്. തമിഴ് താരങ്ങളായ വിശാല്‍, ഹാന്‍സിക, എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പുലിമുരുകനിലൂടെ മലയാളികളുടെ മനം കവര്‍ന്ന പീറ്റര്‍ ഹെയ്ന് തന്നെയാണ് വില്ലനിലെയും സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.
മോഹന്‍ലാല്‍ ബി. ഉണ്ണികൃഷ്ണന് കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമായ വില്ലന്‍ നിര്‍മ്മിക്കുന്നത് ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ റോക്ലൈന് വെങ്കിടേഷാണ്.