‘ഓര്‍മ്മയില്‍ ഒരു ഗാനം’
കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിoഗ് ഫ്രെയിംസ് കൂടി സംഗീതപ്രേമികള്‍ക്കായി ‘ഓര്‍മ്മയില്‍ ഒരു ഗാനം’ എന്ന സംഗീത പരിപാടിക്ക് തുടക്കം കുറിക്കുന്നു. നമ്മള് കേട്ടുവളര്‍ന്ന, ഇഷ്ടപ്പെട്ടിരുന്ന ഒട്ടനവധി ചലച്ചിത്ര ഗാനങ്ങള്‍ ഉണ്ട്. പക്ഷെ അവയെല്ലാം തന്നെ ഇപ്പോള്‍ നമ്മുടെ ഓര്‍മയില്‍ ഉണ്ടാകണമെന്നില്ല. അവയുടെ ഒരു ഓര്‍മ്മ പുതുക്കലാണ് ‘ഓര്‍മ്മയില്‍ ഒരു ഗാനം’.
സംഗീതം ഇഷ്ടപ്പെടുന്ന നമുക്ക് ചുറ്റുമുള്ള സാധാരണക്കാരായ ഗായകരെ പരിചയപ്പെടുത്തുവാനും, പഴയ ഗാന ആലാപന ശൈലി പുതിയ തലമുറയില്‍ എത്തിക്കുവാനും, അതോടൊപ്പം മലയാള ചലച്ചിത്ര ഗാന രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മഹാരഥന്മാരെ നമിക്കുവാനും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.
ഈ പരിപാടിയുടെ ശില്പികള് നാടക സംവിധായകനും, സംഗീത സംവിധായകനുമായ വിശ്വലാല്‍ രാമകൃഷ്ണന് ക്രീയേറ്റീവ് ഡയറക്റ്റര്‍ ആയും, ആര്‍ട്ട്, കാമറ ആന്‍ഡ് എഡിറ്റിംഗ് ജെയ്സണ്‍ ലോറന്‍സ് നിര്‍വഹിച്ചിരിക്കുന്നു. ഒരു മാസം ഓരോ ഗാനങ്ങളുടെ രണ്ട് എപ്പിസോഡുകള്‍ വീതമായിരിക്കും സോഷ്യല്‍ മീഡിയ വഴി സംഗീത പ്രേമികളുടെ മുന്നിലെത്തുന്നത്.
ഓര്‍മ്മയില്‍ ഒരു ഗാനം എന്ന ഈ സംഗീത പരമ്പരയിലെ ആദ്യ ഗാനം ആലപിക്കുന്നത് കാര്‍ഡിഫിലെ അറിയപ്പെടുന്ന ഗായകനായ ജെയ്സണ്‍ ജെയിംസ് ആണ്. ജെയ്സണ്‍ കാര്‍ഡിഫിലെ ലാണ്ടോക്ക് ആശുപത്രിയില്‍ ബാന്‍ഡ് 6 നേഴ്സ് ആയി ജോലി ചെയ്യുന്നു.ഈ പരിപാടി ഇഷ്ടമാകുന്നെങ്കില് ലൈക് ചെയ്തും, ഷെയര്‍ ചെയ്തും അഭിപ്രായം നല്‍കിയും ഇവരെ പ്രോത്സാഹിപ്പിക്കുക.
കാണാന്‍ മറക്കരുതേ…..
‘ഓര്‍മ്മയില്‍ ഒരു ഗാനം’ പരമ്പരയുടെ ലിങ്ക് താഴെ കൊടുക്കുന്നു.
‘Ormayil oru gaanam’ chandrakalabam by Jaison James
റിപ്പോർട്ട്: ബെന്നി അഗസ്റ്റിൻ