ആധാര്‍ കാര്‍ഡ് ഇല്ല എന്ന പേരില്‍ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ തലയ്ക്കടിച്ചു
മുംബൈ : ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച ആധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുബൈയിലെ ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂളിലാണ് സംഭവം. സുഹൈല്‍ അന്‍സാരി എന്ന വിദ്യര്‍ത്ഥിയെയാണ് ശ്യം ബഹാദുര്‍ വിശ്വകര്‍മ്മ എന്ന അദ്ധ്യാപകന്‍ മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു എന്ന കാര്യം ഇതുവരെ അധ്യാപകന്‍ പൊലീസിനു മുന്നില്‍ സമ്മതിച്ചിട്ടില്ല. എന്നാല്‍ കുട്ടിയെ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരുന്നതായി പൊലീസ് പറഞ്ഞു. ഐപിസി 323, 324, 375 എന്നിവ പ്രകാരമാണ് നിലവില്‍ പൊലീസ് കേസെടുത്തത്. തലക്ക് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ മുംബൈയിലെ സിയണ്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.