അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ രഹസ്യ കോഡുകളില്‍ മോദിയും ഡല്‍ഹിയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സഹോദരന്‍ കസ്‌കര്‍
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം സന്ദേശങ്ങള്‍ കൈമാറുന്നതിനായി ഉപയോഗിക്കുന്ന കോഡുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടേയും പേരുകള്‍. കവര്‍ച്ചാ കേസില്‍ താനെ പോലീസിന്റെ പിടിയിലായദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറില്‍ നിന്നാണ് രഹസ്യ കോഡുകള്‍ പുറത്തായത്.
ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പോലീസ് പിടിയിലായ കസ്‌കറില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പോലും എങ്ങനെയാണ് ദാവൂദ് ഇബ്രാഹിം ഉപയോഗപ്പെടുത്തിയിരുന്നത് എന്നാണ് വെളിവാകുന്നത്.
ദാവൂദ് ഇബ്രാഹിം ഒളിവിലിരുന്ന് രഹസ്യ സന്ദേശങ്ങളിലൂടെയാണ് തന്റെ അധോലോക സംഘമായ ‘ഡി കമ്പനി’യുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ‘ഛോട്ടാ ഷക്കീലിനെ മോദിയെന്നും കറാച്ചിയെ ഡല്‍ഹി‘യെന്നുമൊക്കെയാണ് ഇവര്‍ വിശേഷിപ്പിക്കുക. ദാവൂദിനെ ബഡെയുന്നും പോലീസ് വാഹനത്തിന് ഡബ്ബയെന്നും വിളിക്കുമെന്ന് ഇഖ്ബാല്‍ കസ്‌കര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദാവൂദും മറ്റൊരു സഹോദരന്‍ അനീസ് ഇബ്രാഹീമും പാക്‌സിതാനില്‍ ഉണ്ടെന്ന് കസ്‌കര്‍ സമ്മതിച്ചിട്ടുണ്ട്. ഒരു രേഖകളുമില്ലാതെ ഇവര്‍ ദുബായിലേക്ക് യാത്ര നടത്തിയിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.