ഡാളസില്‍ വിദ്യാരംഭവും, സാഹിത്യ സമ്മേളനവും സെപ്റ്റംബര്‍ 30-ന്
പി.പി. ചെറിയാന്‍
ഗാര്‍ലന്റ് (ഡാളസ്സ്): കേരള ലിറ്റററി സൊസൈറ്റി (കെ എല്‍ എസ്) സെപ്റ്റംബര്‍ 30 ശനിയാഴ്ച ഡാളസ്സില്‍ വിദ്യാരംഭലും, സാഹിത്യ സമ്മേളനവും സംഘടിപ്പിക്കുന്നു.
ഗാര്‍ലന്റ് ബ്രോഡ്വേയിലുള്ള കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കോണ്‍ഫ്രന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ 11 വരെ ‘വായനയുടെ ഇന്നത്തെ വഴിത്തിരിവ്’ എന്ന വിഷയത്തെ കുറിച്ചുള്ള സിംബോസിയവും, 11 മുതല്‍ 12 വരെ എഴുത്തിനിരുത്തും നടക്കുമെന്നും കെ എല്‍ എസ് ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: സി വി ജോര്‍ജ് (കെ എല്‍ എസ് സെക്രട്ടറി)- 214 675 64 33