അലിന്‍ഡ് ഭൂമി വില്‍ക്കില്ല; വിശദീകരണവുമായി സിഇഒ, പ്രവര്‍ത്തന മൂലധനം തയ്യാറാണെന്നും വിശദീകരണത്തിലുണ്ട്
അലിന്‍ഡ് ഭൂമി വില്‍ക്കാന്‍ ഉദ്ദേശമില്ലെന്ന വിശദീകരണവുമായി കമ്പനി സി.ഇ.ഒ. കെ.എസ്.ഇ.ബിയില്‍ നിന്ന് ഓര്‍ഡര്‍ കിട്ടിയതിനു ശേഷം കുണ്ടറ യൂണിറ്റില്‍ ഉല്‍പാദനം ആരംഭിക്കും. പ്രവര്‍ത്തന മൂലധനം നല്‍കാന്‍ പ്രൊമോട്ടര്‍ ഗ്രൂപ്പ് തയാറാണെന്നും സി.ഇ.ഒ. ആര്‍. ശ്രീകുമാര്‍ അവകാശപ്പെട്ടു.
അലിന്‍ഡിന്റെ 1,300 കോടി രൂപയോളം വരുന്ന ആസ്തി വില്‍ക്കുകയാണു സൊമാനി ഗ്രൂപ്പിന്റെ ഉദ്ദേശമെന്ന് സര്‍ക്കാര്‍ നേരത്തെ എ.എ.ഐ.എഫ്.ആറില്‍ നല്‍കിയ അപ്പീലില്‍ വ്യക്തമാക്കിയിരുന്നു.
കുണ്ടറ അലിന്‍ഡ് ഭൂമിയുടെ പാട്ടക്കാലാവധി പുതുക്കേണ്ട എന്നു റവന്യുവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. പാട്ടക്കാലാവധി പഴയ നിരക്കില്‍ പുതുക്കണമെന്നു ബി.ഐ.എഫ്.ആര്‍ ഓര്‍ഡറിലുണ്ടെന്നു ശ്രീകുമാര്‍ പറഞ്ഞു. യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഓടുന്ന സ്ഥിതിയിലാണ് എന്നാല്‍ ഉല്‍പാദനം തുടങ്ങണമെങ്കില്‍ കെ.എസ്.ഇ.ബിയില്‍ നിന്ന് ഓര്‍ഡര്‍ കിട്ടണം.
ഓര്‍ഡര്‍ കിട്ടി അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്താല്‍ മൂന്നാഴ്ചയ്ക്കുശേഷം ഉല്‍പാദനം തുടങ്ങാമെന്നാണ് അവകാശവാദം. ഇപ്പോള്‍ സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്കായി കാത്തുനില്‍ക്കുകയാണെന്നും ശ്രീകുമാര്‍ പറഞ്ഞു.