നോട്ട് നിരോധനം പോലെ ബുള്ളറ്റ് ട്രെയിനും എല്ലാവയെയും കൊല്ലും; ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്

മുംബൈ റെയിവെ സ്റ്റേഷനിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷമായ ആക്രമണം നടത്തി കോണ്‍ഗ്രസ്. നോട്ട് നിരോധനം പോലെ ബുള്ളറ്റ് ട്രെയിനും എല്ലാവയെയും കൊല്ലുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം ആരോപിച്ചു. ഇതിനുശേഷവും കേന്ദ്രത്തിനെതിരേ ചിദംബരം തുടര്‍ച്ചയായി ട്വീറ്റുകള്‍ എയ്തു.

ബുള്ളറ്റ് ട്രെയിന്‍ നോട്ട് നിരോധനം പോലെയാണ്. ഇത് സുരക്ഷയടക്കം എല്ലാത്തിനെയും കൊല്ലും ആദ്യ ട്വീറ്റില്‍ ചിദംബരം പരിഹസിച്ചു. ബുള്ളറ്റ് ട്രെയിന്‍ സാധാരണ ജനങ്ങള്‍ക്കുള്ളതല്ല.

ഇത് ഉന്നതരുടെ അഹംബോധം തൃപ്തിപ്പെടുത്താനുള്ളതു മാത്രമാണ്. റെയില്‍വേ ബുള്ളറ്റ് ട്രെയിനിനു വേണ്ടിയല്ല, സുരക്ഷയ്ക്കും സാങ്കേതിക അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് പ്രധാന്യം നല്‍കേണ്ടത് ചിദംബരം കുറ്റപ്പെടുത്തി.