സംവിധായകന്‍ ആഷിഖ് അബു കോടികള്‍ തട്ടി; പ്രവാസി മലയാളിയെക്കുടുക്കിയത് പ്രൊഡക്ഷന്‍ സ്റ്റുഡിയോ പേര് പറഞ്ഞ്, വെളിപ്പെടുത്തല്‍ ദിലീപ് ഓണ്‍ലെനില്‍
സംവിധായകന്‍ ആഷിഖ് അബു ഗള്‍ഫ് മലയാളികളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന് ആരോപണം. നടന്‍ ദിലീപിന് അനുകൂലമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന ദിലീപ് ഓണ്‍ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച ആരോപണമുള്ളത്.
അബുദാബിയിലുള്ള റഹ്മാന്‍ എന്നയാളുമായി ചേര്‍ന്ന് പത്ത് കോടി രൂപ മുതല്‍മുടക്കില്‍ ദുബായില്‍ വണ്‍ എം ടു എന്നൊരു പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആരംഭിക്കുകയും കമ്പനിയുടെ മൂലധനത്തിലേയ്ക്കായി ആളുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ സമാഹരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ശ്രീകാന്ത് എന്നയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ധാരണാപത്രത്തിന്റെ പകര്‍പ്പിനൊപ്പമാണ് ഈ ആരോപണമുള്ളത്.
2014 ഒക്ടോബറിലാണ് ആഷിക് അബുവിന്റെ ഉടുസ്ഥതിയിലുള്ള ഡ്രീം മില്‍ സിനിമാസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും ശ്രീകാന്ത് എന്നയാള്‍ മാനേജിങ് പാര്‍ട്ണറായ വണ്‍നസ് മീഡിയ മില്ലും തമ്മില്‍ കരാറൊപ്പിട്ടത്.
ഈ പണം ഉപയോഗിച്ചാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമ നിര്‍മിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. പതിനൊന്ന് കോടിയോളം രൂപ ലാഭമുണ്ടാക്കിയ ചിത്രത്തിനിന്റെ പോസ്റ്ററിലോ സ്‌ക്രീനിലോ യഥാര്‍ഥ നിര്‍മാതാക്കളുടെ പേര് വയ്ക്കുകയോ അവര്‍ക്ക് മുടക്കുമുതലോ ലാഭവിഹിതമോ നല്‍കിയില്ലെന്നും ആരോപണമുണ്ട്. അവരുടെ പേരിലല്ല എഗ്രിമെന്റ് എഴുതിയത് എന്നതാണ് താങ്കളുടെ ധൈര്യം.
അവര്‍ വീട്ടുപടിക്കലേക്ക് മാര്‍ച്ച് ചെയ്താല്‍ രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് അവരെ അടിച്ചോടിക്കാമെങ്കിലും അവരുടെ കണ്ണീര്‍ താങ്കളെ വേട്ടയാടുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുന്നയാളാണ് ആഷിഖ്അബു.