കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്
കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്. ജനങ്ങള്‍ ഇതിനെ പ്രതിരോധിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ കടമ നിര്‍വഹിക്കുന്നില്ല.
നാഗ്പുരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തെ വിജയദശമി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഭാഗവത് പറഞ്ഞു. ജിഹാദികളെ നേരിടുന്നതില്‍ കേരളാ, ബംഗാള്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വോട്ടുബാങ്ക് ലക്ഷ്യം വെച്ച് രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് രാജ്യവിരുദ്ധ ശക്തികള്‍ക്ക് സഹായം ചെയ്യുന്നതെന്നും ഭാഗവത് ആരോപിക്കുന്നു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം കൈകാര്യം ചെയ്യുന്നതിലും അതിര്‍ത്തി കടന്നുള്ള ഭീകരവാദം, വിഘടനവാദം എന്നിവ കൈകാര്യം ചെയ്യുന്നതിലും മോദി സര്‍ക്കാര്‍ വിജയിച്ചു. കശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാന്‍ നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ണായക ആവശ്യവും അദ്ദേഹം ഉയര്‍ത്തി.
കോളനി സ്വഭാവത്തില്‍ നിന്ന് രാജ്യത്തെ ജനങ്ങള്‍ പുറത്തുവരണം, ഇന്ത്യ അതിവേഗം വികസനത്തിലേക്ക് നീങ്ങുകയാണ്, ലോകത്തിലെ പ്രധാന ശക്തികളിലൊന്നായി രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.