പയ്യോളി എക്‌സ്പ്രസ്സിന്റെ ജീവിതം സിനിമയാകുന്നു: ഉഷയാകാന്‍ പ്രിയങ്ക ചോപ്ര

പയ്യോളി എക്‌സ്പ്രസ് പി.ടി ഉഷയുടെ ജീവിതം അഭ്രപാളിയിലേക്ക്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് ചിത്രത്തില്‍ നായികയാവുമെന്നാണ് വിവരം.

പരസ്യ സംവിധായിക രേവതി വര്‍മ ഒരുക്കുന്ന ചിത്രത്തിനു പി.ടി ഉഷ ഇന്ത്യ എന്നാണ് പേരിട്ടിരിക്കുന്നത്. സംഗീതം എ.ആര്‍ റഹ്മാന്‍. തിരക്കഥ ഡോ. സജീഷ് സര്‍ഗ്ഗം. മലയാളത്തിനു പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.

രണ്ടാം തവണയാണ് ഒരു കായികതാരത്തിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ പ്രിയങ്ക നായികയാകുന്നത്. മേരി കോമിന്റെ ജീവിതം അഭ്രപാളിയിലേക്ക് പകര്‍ത്തിയപ്പോഴും നായിക പ്രിയങ്കയായിരുന്നു.