അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണ്ണര്‍മാര്‍; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവര്‍ണ്ണറും മാറി

ന്യൂഡല്‍ഹി: തമിഴ്നാടുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. ബന്‍വാരി ലാല്‍ പുരോഹിതാണ് പുതിയ തമിഴ്നാട് ഗവര്‍ണര്‍.

മേഘലായ ഗവര്‍ണറായി ഗംഗ പ്രസാദിനേയും അരുണാചല്‍ പ്രദേശ് ഗവര്‍ണറായി ബ്രിഗേഡിയര്‍.ഡോ.ബി.ഡി.മിശ്ര, ബിഹാര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക്, അസം ഗവര്‍ണറായി ജഗദീഷ് മുഖിയേയും നിയമിച്ചു. കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയേയും നിയിച്ചിട്ടുണ്ട്.