സൗദി ദേശീയദിനത്തിന്റെ സ്മരണയില്‍ റിയാദ് ടാക്കീസ് ഈദും ഓണവും ആഘോഷിച്ചു

റിയാദ്: റിയാദിലെ പ്രമുഖ കല-സാംസ്‌കാരിക സൗഹൃദ കൂട്ടായിമയായ റിയാദ് ടാക്കീസ് ഈദ്- ഓണം – സൗദി ദേശീയദിനാഘോഷം ജന പങ്കാളിത്തംകൊണ്ട് ശ്രദ്ദേയമായി.

എക്‌സിറ്റ് പതിനെട്ടിലെ മര്‍വ ഇസ്ത്രറയില്‍ രാവിലെ പൂക്കളം ഒരുക്കികൊണ്ട് തുടങ്ങിയ ആഘോഷപരിപാടികള്‍ രാത്രി വൈകുവോളം തുടര്‍ന്നു, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം കലാ -കായിക മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. പ്രസിഡന്റ് ഡൊമിനിക് സാവിയോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം ശ്രീ .രാജന്‍ കാരിച്ചാല്‍ ഉല്‍ഘടനം ചെയ്തു, മൊയ്തു അറ്റ്‌ലസ്, നാസര്‍ കാരന്ദൂര്‍, ഫൈസല്‍ മദീന, ഉമ്മര്‍ മുക്കം, സനൂപ് പയ്യന്നൂര്‍, അലി ആലുവ,ജോജി കൊല്ലം, അഭിലാഷ് മാത്യു, ശങ്കര്‍ കേശവ്, സുനില്‍ ബാബു എടവണ്ണ, അജിത് കുമാര്‍, സലാം ഇടുക്കി, സലാം പെരുമ്പാവൂര്‍, ഫൈസല്‍ സി എം ടി, നൗഷാദ് ആലുവ, ബിജുകുമാര്‍ അടൂര്‍, ജോസ് കടമ്പനാട്, സിജോ മാവേലിക്കര എന്നിവര്‍ ആശംസനേര്‍ന്നു.

കണ്‍വീനര്‍ നബീല്‍ ഷാ മഞ്ചേരി സ്വാഗതവും ജോയിന്റ് സെക്രട്ടറി അരുണ്‍ പൂവാര്‍ നന്ദിയും പറഞ്ഞു. ശ്രീ.ജോസഫ് ആന്റണി മാവേലിയായി വേഷമിട്ടു, വടവലി മത്സരത്തില്‍ മലാസ്സ് ബ്രതെഴ്സ്സും, ഉറിയടിയില്‍ ഷൈജു പച്ച, മുതിര്‍ന്നവരുടെ കസേരകളില്‍ നൗഷാദ് പള്ളത് തുടങ്ങിയവര്‍ ജേതാക്കളയി, തുടര്‍ന്ന് റിയാദിലെ പ്രമുഖ ഗായകര്‍ അണിനിരന്ന ഓണപ്പാട്ടോടു തുടങ്ങിയ സംഗീതനിശയും അരങ്ങേറി. സുരേഷ് കുമാര്‍, ങ്കച്ചന്‍ വര്‍ഗീസ്, മാലിനി നായര്‍, ശങ്കര്‍ കേശവ്, ഷാന്‍ പെരുമ്പാവൂര്‍, സജീവ് മേനോന്‍, മധു ചെറിയവീട്ടില്‍, ശ്രീകാന്ത്, ശിശിര അഭിലാഷ്, ലിന്‍സു സന്തോഷ്, മീര മഹേഷ്, ഗിരിദാസ്, രാജേഷ്, സജിത്ത് ഖാന്‍, ഷഫീഖ് സലിം, ബാബു കൈപ്പഞ്ചേരി, നേഹ അനില്‍, തന്‍വി അജിത് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി ഫാസില്‍ ഹാഷിം, മജു അഞ്ചല്‍, ഹരിമോന്‍ രാജന്‍ എന്നിവര്‍ അവതരിപ്പിച്ച സ്‌കിറ്റ് നിറഞ്ഞകയ്യടിയോടെ സദസ്സ് സ്വീകരിച്ചു, ഐശ്യര്യ ഷാജിത്, ഐശ്യര്യ ദാസ് എന്നിവരുടെ ക്ലാസ്സിക്ക് നൃത്തവും, നക്ഷത്രാ പ്രിന്‍സ്, ഫിദാ ഷാന്‍, സനാ ഷാന്‍ എന്നിവരുടെ സിനിമാറ്റിക് ഡാന്‍സും, റിയാദ് ടാക്കിസിന്റെ കലാകാരന്‍മാര്‍ അവതരിപ്പിച്ച ജിമിക്കിക്കമ്മല്‍ ഡാന്‍സും പരിപാടിക്ക് കൊഴുപ്പേകി. ശബ്ദനിയത്രണം ബ്ലസ്സനായിരുന്നു. പരിപടികള്‍ക്ക് കോഡിനേറ്റര്‍ ഷൈജുപച്ച, രമേശ് വടകര, നൗഷാദ് ആലുവ, സുല്‍ഫി കൊച്ചു, നബീല്‍ മഞ്ചേരി, റിജോഷ്, രാജീവ് മാരൂര്‍, സാബു, വികാസ്, എടവണ്ണ സുനില്‍ ബാബു, അനില്‍കുമാര്‍ തമ്പുരു, വിപിന്‍, നീസാം വെമ്പായം, ഷിജോ മാവേലിക്കര, സനൂപ് രയരോത്, ഫൈസല്‍ കൊച്ചു, ഷാജി, ബിജു, രാജേഷ്, സാഹിര്‍, ഷിജു, നൗഷാദ് പള്ളത്, സലാം പെരുമ്പാവൂര്‍, ഫരീദ് ജാസ്സ്, ഷാഫി നിലമ്പൂര്‍, തങ്കച്ചന്‍, ഷാന്‍ പെരുമ്പാവൂര്‍, ഷാജഹാന്‍ മുനീറ, അന്‍വര്‍ സാദിഖ്, ഷഫീഖ്, സാദിഖ്, ശ്യാം കൊയ്യോട്, നഫാസ്, അഷ്റഫ്, ജംഷാദ്, ശിഹാബ്, റിനു, അബ്ദുല്‍ റസാഖ്, സജിത്ത്ഖാന്‍, ഷഹിന്‍ഷാ എന്നിവര്‍ നേതൃത്വം നല്‍കി. അന്നേ ദിവസം കെ എം സി സി നടത്തിയ വടംവലി മത്സരത്തില്‍ ജേതാക്കളായ ടാക്കിസ്സ് ടീമംഗങ്ങളെ ചടങ്ങില്‍ ആദരച്ചു.