പാചകവാതകം ഇനി കൈ പൊള്ളിക്കും; പുതിയ വില നിലവില്‍ വന്നു,സിലിണ്ടര്‍ ഒന്നിന് കൂടുന്നത് 49 രൂപ
ന്യൂഡല്‍ഹി: പുതുക്കിയ പാചക വാതക വില നിലവില്‍ വന്നു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 49 രൂപയാണ് കൂടിയത്. 14.5 കിലോയുള്ള ഗാര്‍ഹിക സിലിണ്ടറിന് 646 രൂപയായിരിക്കും ഇനി. പാചക വാതകത്തിനുള്ള സബ്‌സിഡി എടുത്തു കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതുപ്രകാരം ഓരോ മാസവും വില കൂട്ടാന്‍ കമ്പനികള്‍ അനുമതി നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഇതുവരെ സിലിണ്ടര്‍ ഒന്നിനു കൂടിയത് 117 രൂപയാണ്.
ഗാര്‍ഹികേതര സിലിണ്ടറുകളുടെ പുതുക്കിയ വില 1160 രൂപയാണ്. പാചകവാതക വില കുത്തനെ കൂട്ടിയതില്‍ പ്രതിഷേധം ശക്തമാണ്.
സബ്‌സിഡി അവസാനിപ്പിച്ചതും ആഗോള വിപണി വിലവര്‍ധനവും വന്നതാണ് വില കൂടാന്‍ കാരണം.
സെപ്റ്റംബര്‍ ആദ്യം 7രൂപ വില കൂട്ടിയതിനു ശേഷമാണ് വീണ്ടും വിലവര്‍ധനവ് വന്നിരിക്കുന്നത്. 19 കിലോയുടെ വാണിജ്യാവശ്യത്തിനു സിലിണ്ടറിന് 78 രൂപ വര്‍ധിപ്പിച്ച് 1160.50 രൂപയാക്കി.