തോമസ്ചാണ്ടിക്കെതിരായും വിമതശബ്ദമുയര്‍ത്തി; എന്‍സിപി മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ മുജീബ് റഹ്മാനെ എന്‍സിപിയില്‍ നിന്നു പുറത്താക്കി. എന്‍.സി.പി. സംസ്ഥാന നേതൃത്വത്തിന്റേതാണു നടപടി. എന്‍.സി.പി. നേതൃത്വം തോമസ് ചാണ്ടിക്കൊപ്പമാണെന്നും അനാവശ്യ ആരോപണങ്ങളില്‍ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിക്കൊണ്ടാണ് നടപടി.

ഉഴവൂര്‍ വിജയനെതിരെ എന്‍.സി.പി. നേതാവ് സുള്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തിയിരുന്നെന്നും ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുപോയതെന്നും എന്‍.സി.പിയുടെ യുവജനസംഘടന എന്‍.വൈ.സിയുടെ പ്രസിഡന്റായിരുന്ന മുജീബ് റഹ്മാന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതിയും നല്‍കി. തുടര്‍ന്ന് തോമസ് ചാണ്ടിയുടെ അഴിമതി ചോദ്യം ചെയ്തും മുജീബ് പാര്‍ട്ടിയില്‍ വിമതശബ്ദമുയര്‍ത്തി. ഇതേതുടര്‍ന്നാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്ന നടപടിയിലേക്ക് എന്‍.സി.പി. നേതൃത്വം കടന്നത്.