12 പട്ടാളക്കാര്‍ കത്തിചൂണ്ടി പീഢിപ്പിച്ചു; വെളിപ്പെടുത്തലുമായി ഇരുപതുകാരി, സംഭവം ലോകം ശ്രവിച്ചത് ഞെട്ടലോടെ
മ്യാന്‍മര്‍: റോഹിംഗ്യന്‍ യുവതികളോട് മ്യാന്‍മര്‍ സൈന്യം നടത്തുന്ന അതിക്രൂരത വെളിപ്പെടുത്തി യുവതി രംഗത്ത്. ഇരുപതുകാരിയായ ആയിഷ ബീഗമാണ് താന്‍ ഉള്‍പ്പെടെയുള്ള റോഹിംഗ്യന്‍ യുവതികള്‍ക്ക് നേരിടേണ്ടി വന്നത് ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്.
താനും നാലു ഭര്‍തൃ സഹോദരിമാരും മ്യാന്മറില്‍ നേരിട്ട പീഡനമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. മ്യാന്മറിലെ താമി ഗ്രാമത്തിലെ വീട്ടില്‍വെച്ച് രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സൈന്യം വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറിയത്. പിന്നാലെ സ്ത്രീകളെ മുറിയിലേയ്ക്ക് സൈന്യം വലിച്ചിഴയ്ക്കുകയായിരുന്നു
തന്റെ കൈയിലുണ്ടായിരുന്ന കുട്ടിയെ ഫുട്‌ബോള്‍ പോലെ തട്ടിയെറിഞ്ഞാണ് തന്നെ മുറിയിലേയ്ക്ക് വലിച്ചിട്ടതെന്ന് യുവതി ഓര്‍ക്കുന്നു. സ്ത്രീകളെ നഗ്‌നരാക്കി, കത്തിമുനയില്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്നത് ലോകം ഞെട്ടലോടെയാണ് കേട്ടത്.
13 ദിവസം മുമ്പാണ് പീഡനം നേരിട്ടതെന്ന് ആയിഷ പറയുന്നു. 12 ഓളം പട്ടാളക്കാര്‍ മണിക്കൂറുകളോളം പീഡിപ്പിച്ചതാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മ്യാന്മറില്‍ നിന്നും പാലായനം ചെയ്യുന്നതിനിടയില്‍ ബലാത്സംഗത്തിനിരയായ രണ്ടു ഭര്‍തൃ സഹോദരിമാരും മരിച്ചതായും ആയിഷ പറയുന്നു.