തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്ന് ബിജെപിയോട് ശിവസേന; ഉദ്ധവ് താക്കെറെയുടെ മിന്നലാക്രമണം
മുംബൈ: തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്ന് ബി.ജെ.പിയോട് ആഹ്വാനം ചെയ്ത് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ. സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ പ്രസ്താവന.
‘നിങ്ങള്‍ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട. ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട സാഹചര്യം ഇതുവരെ സംജാതമായിട്ടില്ല’, പാര്‍ട്ടി നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഉദ്ധവ് താക്കറെ പറഞ്ഞു.
നോട്ട് അസാധുവാക്കലിനെ അനുകൂലിക്കുന്നവര്‍ ദേശസ്‌നേഹികളും അല്ലാത്തവര്‍ ദേശദ്രോഹികളുമാണെന്ന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തി ഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകളില്‍ നിന്ന് ശിവസേന വിട്ടു നില്‍ക്കണമെന്നും ഉദ്ധവ് താക്കറെ അണികളോട് ആവശ്യപ്പെട്ടു.
ജമ്മുകശ്മീരില്‍ പി.ഡി.പിയുമായി ബി.ജെ.പി. എന്ത് സൈദ്ധാന്തിക ബന്ധമാണ് സ്ഥാപിച്ചതെന്നും ജമ്മുവിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം എന്ത് കൊണ്ട് റദ്ദ് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.