അതിര്‍ത്തി ഗ്രാമങ്ങളേയും സൈനിക പോസ്റ്റുകളേയും ഉന്നം വെച്ച് പാക്ക് വെടിവെയ്പ്പ്; പത്ത് വയസ്സുകാരന്‍ കൊല്ലപ്പെട്ടു

അതിര്‍ത്തി ഗ്രാമങ്ങളേയും സൈനിക പോസ്റ്റുകളേയും ഉന്നം വെച്ച് പാക്ക് സേന നടത്തിയ ആക്രമണത്തില്‍ പത്ത് വയസ്സുകാരന് ദാരുണാന്ത്യം. അഞ്ചു പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. നിയന്ത്രണരേഖയോടു ചേര്‍ന്ന പൂഞ്ച് ജില്ലയിലായിരുന്നു ആക്രമണം. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിച്ചു. വെടിവെയ്പ് ഇപ്പോഴും തുടരുകയാണ്.

ഒട്ടേറെ അതിര്‍ത്തി ഗ്രാമങ്ങളിലും ഷാഹ്പുര്‍, കിര്‍നി, ക്വാസ്ബ സെക്ടറുകളിലെ സൈനിക പോസ്റ്റുകളും ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു. പുലര്‍ച്ചെയായിരുന്നു ആക്രമണം. കര്‍ണി സെക്ടറില്‍ താമസിക്കുന്ന ഇസ്‌റാര്‍ അഹമ്മദാണ് കൊല്ലപ്പെട്ട കുട്ടി. രാവിലെ 6.50നാണ് വെടിവയ്പും ഷെല്ലിങ്ങുമുണ്ടായതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.