ചാലക്കുടി കൊലപാതകം: അന്വേഷണം ശരിയായ രീതിയില്‍ റൂറല്‍ എസ്പി, അഭിഭാഷകന്റെ പങ്ക് വെളിപ്പെടുത്താതെ പോലീസ്

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വീരന്‍പറമ്പില്‍ രാജീവി(46)ന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണെന്ന് പോലീസ്. തൃശ്ശൂര്‍ റൂറല്‍ എസ്.പി. യതീഷ് ചന്ദ്രയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

അന്വേഷണത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. കൊലപാതകവുമായി പ്രമുഖ അഭിഭാഷകന് ബന്ധമുണ്ടോ എന്ന ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചില്ല. അന്വേഷണത്തിലുള്ള കേസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേസിലെ മുഖ്യപ്രതിയായ ചക്കര ജോണിയെ ഇന്ന് പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.