മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുത്തിട്ടുള്ള മാതാപിതാക്കള്‍ക്ക് ഇനി പേടി വേണ്ടാ ; മക്കളുടെ ഫോണ്‍ ഇനി നിങ്ങള്‍ക്കും നിയന്ത്രിക്കാം ; പുതിയ ആപ്ലിക്കേഷനുമായി ഗൂഗിള്‍
ഇക്കാലത്ത് കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് സ്മാര്‍ട്ട് ഫോണുകള്‍. സത്യത്തില്‍ മുതിര്‍ന്നവരേക്കാള്‍ ഏറ്റവും കൂടുതല്‍ സമയം ഫോണില്‍ ചിലവഴിക്കുന്നവര്‍ കുട്ടികളാകും. എന്നാല്‍ ഈ ഫോണുകളുടെ അമിതമായ ഉപയോഗം ഒരു പരിധിവരെ കുട്ടികള്‍ക്ക് ദോഷമാണ്. അതുപോലെ മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുത്തിട്ടുള്ള മാതാപിതാക്കള്‍ക്ക് എപ്പോഴും അതിനെ പറ്റി ഒരു പേടി മനസ്സില്‍ ഉള്ളതുമാണ്. ഫോണില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നും ഏതൊക്കെ ആപ്ലിക്കേഷന്‍സ് ഉപയോഗിക്കുന്നു എന്നുമൊക്കെ അറിയുന്നതിനു വേണ്ടി മക്കളുടെ ഫോണ്‍ രഹസ്യമായി പരിശോധിച്ചാലും ഗുണമുണ്ടാകാറില്ല. കാരണം മാതാപിതാക്കള്‍ പരിശോധിച്ചേക്കും എന്നറിയാവുന്നതുകൊണ്ട് അതിനുള്ള സുരക്ഷാ നടപടികള്‍ എപ്പോഴും കുട്ടികള്‍ സ്വീകരിച്ചിരിക്കും. കുട്ടികള്‍ അറിയാതെ അവരുടെ ഫോണ്‍ വിവരങ്ങള്‍ ശ്രദ്ധിക്കുവാനുള്ള ഒരു വഴി ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. അതിനു സഹായകമാകുന്ന ചില ആപ്പുകള്‍ ലഭ്യമാണ് എങ്കിലും മിക്കതും തീരെ ഗുണമേന്മ ഇല്ലാത്തത് ആണ്.
എന്നാല്‍ മാതാപിതാക്കളുടെ ഈ വിഷമത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ഗൂഗിള്‍. മക്കളുടെ ഫോണ്‍ എവിടെയിരുന്നുകൊണ്ടും നിയന്ത്രിക്കാവുന്ന പുതിയ ആപ്ലിക്കേഷനാണ് മാതാപിതാക്കള്‍ക്കായി ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. ഫാമിലി ലിങ്ക് എന്ന പേരില്‍ ആദ്യമായി അമേരിക്കയിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഫാമിലി ലിങ്ക് ആപ്ലിക്കേഷനിലൂടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് മക്കളുടെ ഫോണുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ഫോണില്‍ ഏതൊക്കെ ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്നും മറ്റെന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നുവെന്നും മനസ്സിലാക്കാന്‍ കഴിയും. കുട്ടികള്‍ പ്ലെ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ സ്റ്റോപ്പ് ചെയ്യാനും ദൂരെയിരുന്നു കൊണ്ടു തന്നെ ഫോണ്‍ ലോക്ക് ചെയ്യാനുമെല്ലാം ഫാമിലി ലിങ്ക് ആപ്ലിക്കേഷനിലൂടെ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4ന് മുകളിലുള്ള എല്ലാ പതിപ്പുകളിലും ഐഫോണ്‍ ഐഒഎസ്9 ന് ശേഷമുള്ള പതിപ്പുകളിലും ഫാമിലി ലിങ്ക് ലഭ്യമാകും.