നീ ശബ്ദമുയര്‍ത്തല്ലേ.. പെണ്‍കുട്ടിയാ.. പക്ഷെ; ഈ അമ്മ വേറെ ലെവലാണ്, വൈറലാകുന്ന കുറിപ്പ് ഇങ്ങനെ
പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ എന്നും അരുത് എന്ന വാക്കുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. അത്തരം അരുതായ്മകളിലൂടെ തന്നെയാണ് ലോകം അവളുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നതും. എഴുതപ്പെട്ടതല്ലെങ്കിലും അത്തരത്തില്‍ ഇടുങ്ങിയ ചട്ടക്കൂടുകളില്‍ അവളുടെ സ്വപ്നങ്ങളേയും, വ്യക്തിത്വത്തേയും കെട്ടിപ്പൂട്ടിവെയ്ക്കാന്‍ വെമ്പല്‍ കൊളളുന്നവരാണ് മുതിര്‍ന്നവരിലേറെയും.
അങ്ങനെയുള്ള ലോകത്തിനു മുന്നിലാണ് തന്റെ മകള്‍ക്കായി ഒരമ്മ മകള്‍ക്കെഴുതിയ വൈകാരികമായ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നത്. എന്നാല്‍ അമ്മ എഴുതിയത് വീണ്ടും ചെയ്യാന്‍ പാടില്ലാത്തവയെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.
” നീ നിനക്കിഷ്ടമുള്ളതുപോലെ ജീവിക്കുക, ആണ്‍സുഹൃത്തുക്കള്‍ പെണ്‍കുട്ടികളെ പുറത്തു കറങ്ങാന്‍ ക്ഷണിക്കും. താല്‍പര്യമില്ലെങ്കില്‍ അത് തുറന്നു പറയണം. വിശക്കുന്നത് ആള്‍ക്കൂട്ടത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ആണെങ്കില്‍ ഭക്ഷണം കഴിക്കുമ്പോള്‍ അതിനു മടി വിചാരിക്കരുതേ. പിസയാണ് കഴിക്കാന്‍ തോന്നുന്നതെങ്കില്‍ അതു തന്നെ കഴിക്കുക. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നിന്റെ മുടി നീ നീട്ടി വളര്‍ത്തരുത്. നിനക്കിഷ്ടമില്ലാത്ത വസ്ത്രം ഒരു കാരണവശാലും ധരിക്കരുത്. നിനക്കു പുറത്തു പോകാന്‍ തോന്നുവെങ്കില്‍ നീ പോകണം. നിനക്കു സന്തോഷമുള്ള കാര്യങ്ങള്‍ സ്വയം ചെയ്യണം. കരുയുന്നത് ദുര്‍ബലരുടെ ലക്ഷണമല്ല. കരയാന്‍ തോന്നുന്നുവെങ്കില്‍ കരയുക. നോ പറയേണ്ടിടത്ത് യെസ് പറയരുത്. ഇതു നിന്റെ ജീവിതമാണ്. നിന്റേത് മാത്രം. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുക തന്നെ വേണം. ധൈര്യമുള്ള പക്വതയുള്ള സുന്ദരിയായ പെണ്‍കുട്ടിയായി വളരണം” ടോണി ഹാമര്‍
അമ്മ പറഞ്ഞുവെയ്ക്കുന്നത് ഇങ്ങനെയാണ്. നമ്മുടെ നാട്ടില്‍ എത്ര പേര്‍ക്ക് ഇത്തരത്തില്‍ തങ്ങളുടെ കുട്ടികളോടോ സഹോദരിമാരോടോ പറയാന്‍ സാധിക്കും എന്നതാണ് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നത്. അവിടെയാണ് ടോണി ഹാമര്‍ എന്ന അമ്മ മകള്‍ക്കു മുന്‍പില്‍ വ്യത്യസ്തയാകുന്നതും.