നോബല്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി;വൈദ്യശാശാസ്ത്ര നോബല്‍ മൂന്നുപേര്‍ക്ക്
വാഷിങ്ടണ്‍: ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ച് തുടങ്ങി. വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം മൂന്ന് പേര്‍ പങ്കിട്ടു. ജെഫ്രി ഹാള്‍, മൈക്കിള്‍ റോബാഷ്, മൈക്കിള്‍ യങ് എന്നിവരാണ് സമ്മാനം പങ്കിട്ടത്. മൂവരും അമേരിക്കന്‍ വൈദ്യ ശാസ്ത്രജ്ഞരാണ്.
ജീവജാലങ്ങളുടെ പ്രവര്‍ത്തനത്തെ ജൈവഘടികാരം നിയന്ത്രിക്കുന്നതെങ്ങനെ, ഭൂമിയുടെ കറക്കവുമായി ജൈവഘടികാരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ മേഖലകളില്‍ ഇവര്‍ നടത്തി വന്ന പഠനത്തിനാണ് നോബേല്‍ പുരസ്‌കാരം ലഭിച്ചത്.
നോബല്‍ പുരസ്‌ക്കാരങ്ങളില്‍ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനമാണ് ആദ്യം പ്രഖ്യാപിക്കുന്നത്.