ഡല്‍ഹിയിലെ ആശുപത്രിയില്‍ സമരത്തിലുള്ള മലയാളി നഴ്‌സുമാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഐ.എല്‍.ബി.എസ്. ആശുപത്രിയില്‍ സമരം നടത്തുന്ന മലയാളികളായ നഴ്‌സുമാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. മലയാളി നഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയത്. വിഷയത്തില്‍ ഇടപെടാമെന്നും ഡല്‍ഹി മുഖ്യമന്ത്രിക്കു വീണ്ടും കത്തയക്കാമെന്നും പിണറായി പറഞ്ഞു.

നഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ച സാഹചര്യം പരിശോധിക്കണമെന്നും നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് പിണറായി വിജയന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു കത്തയച്ചിരുന്നു.

എന്നാല്‍ മാസങ്ങളായി കോട്ടയം ഭാരത് ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരങ്ങളില്‍ മുഖ്യമന്ത്രി ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.