ദിലീപ് പുറത്തിറങ്ങുമെന്നറിഞ്ഞതോടെ വിറച്ച് ബൈജു കൊട്ടാരക്കര; നിലപാടുകളില്‍ മലക്കം മറച്ചില്‍

നിലപാട് തിരുത്തി ബൈജു കൊട്ടാരക്കര. നടന്‍ ദിലീപ് ജയിലിലായ ദിനം മുതല്‍ ചാനല്‍ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമാകുകയും ദിലീപിനെതിരെ ആഞ്ഞടിക്കുകയും ചെയത സംവിധായകന്‍ ബൈജു കൊട്ടാരക്കര തന്റെ നിലപാട് മയപ്പെടുത്തി . ദിലീപ് കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും അല്ലാത്തപക്ഷം പോലീസ് ആണ് ഇതില്‍ ഉത്തരവാദിയെന്നും ബൈജു ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചു.

അതായത് ഇത്രയും നാള്‍ ബൈജു കൊട്ടാരക്ക ദിലീപ് പൂര്‍ണ്ണതോതില്‍ കുറ്റക്കാരനാണെന്ന നിലയിലാണ് സമൂഹത്തെ അഭിമുഖീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് നടന് ജാമ്യം കിട്ടിയതോടെ ദിലീപിന്റെ കൂടെ സിനിമാ ലോകത്ത് നിന്ന് ആരും തന്നെയില്ലെന്നും, ഒരു പണിയും ഇല്ലാത്ത ഫാന്‍സുകാര്‍ മാത്രമാണുള്ളതെന്നും ജയിലിനു മുന്നില്‍ കാണുന്ന ആള്‍ക്കൂട്ടം ആരാധകരല്ല മറിച്ച് രാമലീലയുടെ വിജയത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ട പടയാണെന്നുമാണ് ബൈജുവിന്റെ പക്ഷം.

Read Also: ചാനല്‍ ചര്‍ച്ചയിലെ സ്ത്രീപക്ഷ സംവിധായകന്‍; പ്രതിസ്ഥാനത്ത് ബൈജു കൊട്ടാരക്കര, തന്റെ കേസ് മറച്ചു വെച്ച് ചാനലില്‍ ദിലീപിനെതിരെ

നേരത്തെ വലിയതോതില്‍ ദിലീപിനെതിരായ വികാരം സൃഷ്ടിക്കുന്നതില്‍ ബൈജു കൊട്ടാരക്കര വഹിച്ച പങ്ക് വ്യക്തമാണ്. ഈ സാഹചര്യം നില നില്‍ക്കെയാണ് സിനിമയില്‍ സകല തരത്തിലും ആധിപത്യമുള്ള ദിലീപ് പുറത്തേയ്ക്കിറങ്ങുമ്പോള്‍ ബൈജു നിലപാടില്‍ നിന്ന് പിന്നോട്ടു പോകുന്നത്.

സര്‍ക്കാരിനേയും പോലീസിനേയും ഇത്രയും നാള്‍ കേസന്വേഷണത്തിന്റെ ഭാഗമായി പുകഴ്ത്തിയ ബൈജു, ഇപ്പോള്‍ ദിലീപ് പുറത്തിറങ്ങിയതോടെ താന്‍ പറഞ്ഞതെല്ലാം മറച്ചു വെച്ച് പോലീസിനുമേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്.

Read Also: കോടികളുടെ തട്ടിപ്പ്: സംവിധായകന്‍ പറ്റിച്ചത് സര്‍ക്കാര്‍ സംവിധാനത്തെ, രക്ഷകരായി ഉന്നതര്‍, പീഢനക്കേസിലും പ്രതി സ്ഥാനത്ത്

ചാനല്‍ ചര്‍ച്ചകളില്‍ ഉടനീളം പങ്കെടുത്തപ്പോള്‍ സര്‍ക്കാരിന് കോടികളുടെ സാമ്പത്തിക ബാധ്യത വരുത്തിയ കേസും പീഡിപ്പിച്ചു എന്ന കാണിച്ച് ഭാര്യ നല്‍കിയ കേസുമുള്‍പ്പെടെ ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നുമുണ്ട്.