മോഡേണ്‍ അല്ല അള്‍ട്രാ മോഡേണ്‍ ആയി ലെന ; വൈറലായി ഫോട്ടോഷൂട്ട്‌ (വീഡിയോ)

ആരാധകരെയും മലയാള സിനിമാ പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ട് ലെന. ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടിയാണ് ലെന അതീവ ഗ്ലാമറസ്സായ മേക് ഓവറുമായി ലെന എത്തിയത്. ഫോട്ടോ ഷൂട്ട് വീഡിയോ കാണുമ്പോള്‍ ഇത് മലയാളികളുടെ ലെന തന്നെയാണോ.. അല്ല ഹോളിവുഡിലോ മറ്റോ ഉള്ള ലെനയാണോ എന്ന് ആരാധകര്‍ക്ക് തോന്നിപ്പിയ്ക്കും വിധമാണ് ലെനയുടെ ലുക്ക്. ഇതിന് മുന്‍പ് ഇത്രയേറെ ഗ്ലാമറായി ലെനയെ കണ്ടിട്ടില്ല എന്നാണ് പ്രേക്ഷകാഭിപ്രായം. സ്റ്റൈലന്‍ ഫോട്ടോഷൂട്ടുകള്‍ ഇതിന് മുന്‍പും ലെന നടത്തിയിട്ടുണ്ട്. പക്ഷെ ഇത്രയെറെ ഗ്ലാമറസ്സായിരുന്നില്ല എന്നാണു ആരാധകര്‍ പറയുന്നത്. സിനിമയില്‍ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് ലെന അവതരിപ്പിക്കാറുള്ളത്.

കഥാപാത്രം നല്ലതാണു എങ്കില്‍ തന്റെ പ്രായത്തില്‍ കൂടുതലുള്ള കഥാപാത്രങ്ങളും ഏറ്റെടുത്ത് ചെയ്തു മികച്ചതാക്കാന്‍ ലെനയ്ക്ക് പ്രത്യേകം ഒരു കഴിവുണ്ട്. മലയാളത്തിന് പുറമെ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലും സുപരിചിതയാണ് ലെന. ധനുഷിനൊപ്പം അനേഗന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. അക്ഷയ് കുമാറിനൊപ്പം എയര്‍ലിഫ്റ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തി. ഡോ. ചക്രവര്‍ത്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് പോകുകയാണ് ലെന. അതുകൊണ്ട് തന്നെ കുറച്ചു ഗ്ലാമര്‍ ആയി തനിക്ക് ഇപ്പോള്‍ ഉള്ള ഇമേജില്‍ നിന്നും പുറത്തു ചാടാനുള്ള ലെനയുടെ ശ്രമമാണോ ഈ ഫോട്ടോഷൂട്ട്‌ എന്ന് കണ്ടറിയാം.