ജയിലിനു മുന്നിലെ 85കാരിയായ ആരാധിക; ദിലീപിനെക്കാണാന്‍ ആര്‍പ്പുവിളിച്ച് മധുരം കഴിച്ച് കാത്തിരിപ്പ്

നടന്‍ ദിലീപിന് കോടതി ജാമ്യം അനുവദിച്ചതോടെ ആരാധകര്‍ ഒന്നടങ്കം ആലുവ സബ്ജയിലിനു മുന്നിലേയ്‌ക്കെത്തി. മധുരം വിളമ്പിയും ആര്‍പ്പുവിളിച്ചും അവര്‍ ആഹ്ലാദം പങ്കിടുമ്പോള്‍ വ്യത്യസ്തയായി ഒരു ആരാധിക കൂടിയുണ്ട് ഈ പുരുഷാരത്തിനിടയില്‍.

ആലുവ സ്വദേശിയായ 85കാരിയാണ് ആലുവ സബ്ജയിലിനു മുന്നില്‍ തന്റെ ഇഷ്ട നടനെ കാണാനായി കാത്തിരിക്കുന്നത്. കഴിഞ്ഞ 85 ദിവസം ദിലീപ് ജയിലില്‍ കഴിഞ്ഞപ്പോള്‍ പല തവണ ഇവര്‍ ദിലീപിനെ കാണാന്‍ ശ്രമം നടത്തിയിരുന്നു.

എന്നാല്‍ സൂപ്രണ്ട് ഉള്‍പ്പെടെ തന്നെ വിലക്കിയതായാണ് ആരാധിക പറയുന്നത്. ആലുവ സ്വദേശിയായ ആരാധിക ഇപ്പോഴും ജയിലിനു മുന്നില്‍ തന്നെ ആവേശ ഭരിതയായി കാത്തിരിക്കയാണ് തന്റെ ഇഷ്ട നടനെ ഒന്നു കാണാന്‍.

ദിലീപിന്റെ ജയില്‍ മോചനത്തെ പൂച്ചെണ്ടുകള്‍ ഉള്‍പ്പെട ഒരുക്കി വലിയ സ്വീകരണം നല്‍കി ആഘോഷമാക്കാനാണ് ഫാന്‍സ് അസോസിയേഷനുകാര്‍ ഉള്‍പ്പെടെ തയ്യാറെടുത്തിരിക്കുന്നത്.