മുംബൈ ദുരന്തം: യുവതിയെ രക്ഷിക്കാനെന്ന വ്യാജേനെ പീഢിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷനിലെ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരണാസന്നയായി കിടന്ന യുവതിയെ ലൈംഗികമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
നടപ്പാലത്തില്‍ തിരക്കിപ്പെട്ട് മരിച്ചവരുടെ ഇടയില്‍ ജീവനു വേണ്ടി കേഴുന്ന യുവതിയെ ഒരാള്‍ മാനഭംഗപ്പെടുത്തുന്ന വിഡിയോ ദൃശ്യമാണ് സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നത്. ചവിട്ടേറ്റ് മരിച്ചുകിടക്കുന്നവര്‍ക്കിടയില്‍ ശ്വാസത്തിനായി കേഴുന്ന യുവതിയുടെ ശരീരത്തിന്റെ പാതിഭാഗം പാലത്തിന്റെ പുറത്തേക്ക് വലിച്ച് പീഡിപ്പിക്കുകയായിരുന്നു.
സഹായിക്കാനെന്ന രീതിയില്‍ യുവതിയെ പുറത്തേക്ക് വലിച്ചെടുത്തയാളാണ് ഇത്തരം ക്രൂരകൃത്യം നടത്തിയത്. യുവതിയുടെ കൈകള്‍ അനങ്ങുന്നതും ദൃശ്യത്തില്‍ കാണം.
പുറത്തുവന്ന ദൃശ്യങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അവസാന ശ്വാസത്തിനുവേണ്ടി കൈനീട്ടിയവരെ ലൈംഗികമായി ആക്രമിക്കാന്‍ തുനിഞ്ഞ മാനസികാവസ്ഥ മനസ്സുമരവിപ്പിക്കുന്നതാണ്.
സംഭവം ഗൗരവമായി അന്വേഷിക്കുമെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും റെയില്‍വേ പൊലീസ് കമീഷണര്‍ നികേത് കൗശിക് പറഞ്ഞു.
വീഡിയോ കാണാം