വംശീയതയും, ലൈംഗികതയും അമേരിക്കന്‍ മുല്യങ്ങളെ തകര്‍ത്തുവെന്ന് കമല ഹാരിസ്
പി പി ചെറിയാന്‍
അറ്റ്ലാന്റ്: അമേരിക്കയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വംശീയതയും, ലൈംഗിതയും യഥാര്‍ത്ഥ അമേരിക്കന്‍ മൂല്യങ്ങളെ തകര്‍ക്കുന്നതായി കാലിഫോര്‍ണിയായില്‍ നിന്നുള്ള സെനറ്റര്‍ കമല ഹാരിസ് അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ അഖണ്ഢത നിലനിര്‍ത്തുന്നതിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും കമല ഹാരിസ് പറഞ്ഞു.
അടുത്ത ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന കമലാ ഹാരിസ് അറ്റ്ലാന്റാ ഫസ്റ്റ് കണ്‍ഗ്രഷണല്‍ ചര്‍ച്ചില്‍ ഞായറാഴ്ച നടന്ന 150ാംമത് വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു.
കമല ഹാരിസിന്റെ പ്രസംഗത്തില്‍ പ്രസിഡന്റിന്റെ പേര്‍ ഒരിക്കല്‍ പോലും പരാമര്‍ശിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ചര്‍ച്ചിലെ പ്രധാനപ്പെട്ട ഒരംഗമാണ് സെനറ്ററിനെ പരിചയപ്പെടുത്തിയത്. കമലഹാരിസിന്റെ സെനറ്റര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെ അംഗങ്ങള്‍ പ്രത്യേകം അഭിനന്ദിച്ചു. കറുത്ത വര്‍ഗക്കാര്‍ അടിമത്വത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ 150ാം വാര്‍ഷികമായിരുന്നു ചര്‍ച്ചില്‍ പ്രത്യേക ചടങ്ങുകളോടെ ആഘോഷിച്ചത്.