ഇന്ത്യന്‍ പ്രധാനമന്ത്രി ഭീകരന്‍; ആര്‍എസ്എസ് ഭീകരപാര്‍ട്ടി, ആരോപണവുമായി പാക്കിസ്ഥാന്‍..
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരനെന്നു വിശേഷിപ്പിച്ച് പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാക്കിസ്ഥാന്‍ ഭീകരവാദം കയറ്റിവിടുന്നുവെന്നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞത്. എന്നാല്‍ ഇന്ത്യയില്‍ ഒരു ഭീകരന്‍ തന്നെയാണ് അവരുടെ പ്രധാനമന്ത്രി. ഗുജറാത്തിലെ മുസ്‌ലിംകളെ കൊന്ന അയാളുടെ കയ്യില്‍ അവരുടെ രക്തം പുരണ്ടിരിക്കുകയാണെന്നും ആര്‍.എസ്.എസ്. എന്ന ഭീകരപാര്‍ട്ടിയാണ് ഇന്ത്യ ഭരിക്കുന്നതെന്നും ആസിഫ് പറഞ്ഞു.
ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. യു.എന്‍ പൊതുസമ്മേളനത്തിനിടെ പാക്കിസ്ഥാനെതിരെ സുഷമ സ്വരാജും ഇന്ത്യന്‍ പ്രതിനിധികളും ആഞ്ഞടിച്ചിരുന്നു. പാക്കിസ്ഥാന്‍ ഭീകരരെ സൃഷ്ടിക്കുന്ന രാജ്യമാണെന്നു പറഞ്ഞ അവര്‍, സൗഹൃദം സ്ഥാപിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ പാക്കിസ്ഥാന്‍ പരാജയപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി.