ദിലീപിന്‍റെ അറസ്റ്റ് പോലീസിന്‍റെ ഊളത്തരം ; ദിലീപിനെ അപമാനിച്ചവര്‍ മുഴുവന്‍ അപമാനിതരാകും : പി സി ജോര്‍ജ്ജ്
ദിലീപിന് ജാമ്യം കിട്ടിയ അവസരത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും കടന്നാക്രമിച്ച് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. കേരള പോലീസിന്‍റെ ഗുണ്ടായിസവും ഊളത്തരവുമാണ് അറസ്റ്റിനു പിന്നില്‍ എന്ന് പി സി പറയുന്നു. കൂടാതെ ചില മാധ്യമങ്ങളുടെ പ്രവര്‍ത്തനവും ദിലീപിനെ പ്രതിയാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു എന്ന് പി സി പറയുന്നു. നിരപരാധിയായ ഒരാളെ കുറെ നാള്‍ പിടിച്ച് ജയിലില്‍ ഇട്ടെന്നു കരുതി ഒരു കാര്യവുമില്ല എന്നും , സംഭവത്തില്‍ ദിലീപ് നിരപരാധിയാണ് എന്നും പി സി ഉറപ്പു തരുന്നു. ദിലീപിനെ അപമാനിച്ചവര്‍ മുഴുവന്‍ അപമാനിതരാകും , ദൈവം ഉണ്ടെങ്കില്‍ ഇതൊക്കെയാണ് ഇനി നടക്കുവാന്‍ പോകുന്നത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല പി സി പറഞ്ഞു.
ദിലീപിന് ജാമ്യം കിട്ടിയ അവസരത്തില്‍ അമിതമായി സന്തോഷിക്കാന്‍ താന്‍ ഇല്ല എന്നും , ദൈവത്തിന്‍റെ കൃപകൊണ്ട് ദിലീപിന് ജാമ്യം കിട്ടി എന്നും. ഹൈകോടതി ജാമ്യം അനുവധിചില്ലായിരുന്നു എങ്കില്‍ ജനങ്ങള്‍ക്ക് കോടതിയെ പറ്റി പോലും അവമതിപ്പ് ഉണ്ടാകുമായിരുന്നു എന്ന് പി സി പറയുന്നു. ഒരു ജനാധിപത്യ സംവിധാനത്തില്‍ കോടതിയുടെ പങ്ക് വളരെ വലുതാണ് എന്നും ആ വലിയ വില കോടതി സംരക്ഷിച്ചുവെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ദിലീപ് അറസ്റ്റിലായതിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ട് എന്ന് പരസ്യമായി പറഞ്ഞു രംഗത്ത് വന്നവരില്‍ ആദ്യസ്ഥാനം പി സിക്കാണ്.