വിജയ് മല്ല്യ അറസ്റ്റില്‍; ലണ്ടനില്‍ വെച്ചാണ് അറസ്റ്റ്, അറസ്റ്റില്‍ സിബിഐ സ്ഥിരീകരണം പുറത്തുവന്നു
കിംഗ്ഫിഷര്‍ ഗ്രൂപ്പ് ഉടമസ്ഥനായിരുന്ന വിജയ് മല്ല്യ അറസ്റ്റില്‍. ലണ്ടനില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. ഇക്കാര്യം സിബിഐ സ്ഥിരീകരിച്ചു.
സാമ്പത്തിക തട്ടിപ്പിലാണ് അറസ്റ്റിലായത്. നേരത്തെ മല്ല്യ രാജ്യം വിട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരായ നടുടികള്‍ കൈക്കൊള്ളാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് പ്രയാസമുണ്ടായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് മല്യയെ അറസ്റ്റ് ചെയ്തത്. നിരവധി തവണ ഇന്ത്യയിലെ കോടതിയിൽ ഹാജരാകാൻ മല്യയോടു കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും മല്യ ഇതിനു തയാറായിരുന്നില്ല.
9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽനിന്നു വായ്പ എടുത്ത ശേഷം ഇതു തിരിച്ചടയ്ക്കാതെ കഴിഞ്ഞ വർഷം മാർച്ചിൽ മല്യ ലണ്ടനിലേക്കു മുങ്ങുകയായിരുന്നു. വൻതുക തിരികെ ലഭിക്കാതെ വന്നതോടെയാണ് 17 ബാങ്കുകൾ ചേർന്ന കണ്‍സോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിച്ചത്.
യുകെയിലുള്ള മല്യയെ 2018 ജനുവരിയിൽ ഇന്ത്യയിൽ ഉറപ്പായും എത്തിക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു. മല്യയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി കേന്ദ്രസർക്കാരിനു കർശന നിർദേശവും നൽകി.
കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മല്യയെ ഇന്ത്യക്കു കൈമാറാനുള്ള നടപടിയെടുക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് നടപടിയൊന്നുമുണ്ടായില്ല.