ഈ മാസം 9,10 തിയ്യതികളില്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം
ന്യൂഡല്‍ഹി: ഈ മാസം 9,10 തിയതികളില്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം. അഖിലേന്ത്യാ മോട്ടാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ചരക്ക് സേവന നികുതി(ജിഎസ്ടി) ഗതാഗതമേഖലയില്‍ നടപ്പാക്കിയതു മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നതെന്ന് സംഘടനകള്‍ അറിയിച്ചു.