യോഗിയെ ‘യോഗ്യത’ കാണിച്ച് സിപിഎം; കേരളത്തിലെ ആശുപത്രികള്‍ കണ്ടു പഠിക്കൂ എന്നും സ്വാഗതമോതിയുള്ള ട്വീറ്റ്
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ‘സ്വാഗതമോതി’ സി.പി.എം. പക്ഷേ ആ സ്വാഗതം പരിഹാസരൂപത്തിലാണെന്നു മാത്രം.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്നു കണ്ടുപഠിക്കണമെന്നു പറഞ്ഞാണ് യു.പി. മുഖ്യമന്ത്രിയെ സി.പി.എം. ട്വിറ്ററിലൂടെ സ്വാഗതം ചെയ്തത്. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലെ ബാബാ രാഘവ ദാസ് (ബിആര്‍ഡി) സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ലഭ്യതക്കുറവുമൂലം അറുപതിലേറെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്റെ പരിഹാസം.
യോഗിയെ സ്വാഗതം ചെയ്തുള്ള ട്വീറ്റിന് വന്‍ പ്രചാരണമാണ് സമൂഹമാധ്യമത്തില്‍ കിട്ടുന്നത്. കീച്ചേരി മുതല്‍ കണ്ണൂര്‍ വരെയുള്ള പദയാത്രയിലാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുക. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ യോഗി പ്രസംഗിക്കും.
We invite UP CM Yogi to visit Kerala Hospitals to learn how to run Hospitals effectively! https://t.co/SzNsMVCDp8
— CPI (M) (@cpimspeak) October 3, 2017