ഇന്ധന വില: സംസ്ഥാന നികുതി കുറയ്ക്കുന്നതു പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

 

ഇന്ധനവില കുറയ്ക്കാനായി സംസ്ഥാന നികുതി കുറയ്ക്കുന്നതു പരിഗണിക്കുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. സംസ്ഥാനം നികുതി കുറച്ചാലും ഇന്ധനവില വീണ്ടും കൂട്ടുന്ന നയമാണു കേന്ദ്രത്തിനുള്ളത്. വിലകൂട്ടി ജനങ്ങളെ ദ്രോഹിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനില്ലെന്നും തോമസ് ഐസക് മലപ്പുറത്ത് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചതിനെത്തുടര്‍ന്ന് പെട്രോള്‍ ഡീസല്‍ വില ഇന്നുമുതല്‍ രണ്ടുരൂപ കുറച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.