ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാം, സാഹചര്യമുണ്ടെങ്കില്‍ അറസ്‌റ് ചെയ്യാം; നാദിര്‍ഷായുടെ ഹര്‍ജി തീര്‍പ്പാക്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ആവശ്യമെങ്കില്‍ പൊലീസിന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. അപൂര്‍വ്വ സാഹചര്യമുണ്ടെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. എല്ലാ സാക്ഷികളെയും പ്രതികളാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്ന് പറഞ്ഞ കോടതി ആ പഴുത് ഉപയോഗിച്ച് യഥാര്‍ത്ഥ പ്രതി രക്ഷപ്പെടാമെന്നും നിരീക്ഷിച്ചു.
സുനില്‍കുമാറും വിഷ്ണുവും വിളിച്ചു എന്നതുകൊണ്ട് മാത്രം പ്രതിചേര്‍ക്കാനാകില്ലെന്ന് പറഞ്ഞ കോടതി നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി.