ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം മൂന്നു പേര്‍ പങ്കിട്ടു

സ്റ്റോക്ക്‌ഹോം:ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ജാക്വസ് ദുബോഷെ, അമേരിക്കക്കാരനായ ജവോഷിം ഫ്രാങ്ക്, യുകെയില്‍ നിന്നുള്ള റിച്ചാര്‍ഡ് ഹെന്‍ഡെര്‍സണ്‍ എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു.

ജൈവ തന്‍മാത്രകളുടെ ചിത്രം കൂടുതല്‍ വ്യക്തവും സൂക്ഷ്മവുമായി നിരീക്ഷിക്കാന്‍ സഹായിക്കുന്ന ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി എന്ന സാേങ്കതിക വിദ്യ വികസിപ്പിച്ചതിനാണ് പുരസ്‌കാരം.സ്വീഡനിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ജൈവരസതന്ത്ര ലോകത്ത് വിപ്ലവകരമായ നേട്ടത്തിന് തുടക്കം കുറിക്കുന്ന കണ്ടുപിടത്തമാണിത്. ദ്രവ്യത്തിന്റെ നിര്‍ജീവ അവസ്ഥയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് ഏക ആശ്രയം ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പുകളായിരുന്നു.ഇവയിലൊന്നിന്റെ സഹായത്തോടെ പ്രോട്ടീനിന്റെ ത്രിമാന ചിത്രം പകര്‍ത്തുകയാണ് ഹെന്‍ഡേഴ്‌സന്‍ ചെയ്തത്.ഈ സങ്കേതിക വിദ്യ ജൈവ രസതന്ത്രത്തില്‍ പുതിയ യുഗത്തിന് തുടക്കം കുറിച്ചുവെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാഡമി അറിയിച്ചു.

സാഹിത്യത്തിലുള്ള നൊബേല്‍ ഈ മാസം അഞ്ചിനും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആറിനും പ്രഖ്യാപിക്കും.