പ്രഭാസും അനുഷ്ക്കയും വിവാഹിതരാകുന്നു ; വിവാഹക്കാര്യം നിഷേധിക്കാതെ താരങ്ങള്‍

ഹൈദ്രാബാദ് : ഇന്ത്യന്‍ സിനിമയിലെ തന്നെ ഭാഗ്യജോഡികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന പ്രാഭാസും അനുഷ്ക്കയും വിവാഹിതരാകുവാന്‍ പോകുന്നു എന്ന് പാപ്പരാസികള്‍ പറയുവാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. സിനിമാ വാരികകളില്‍ വരുന്ന ഗോസിപ്പ് ആയിരിക്കും അതെന്നാണ്‌ പലരും വിശ്വസിച്ചിരുന്നത്. എന്നാല്‍ സംഗതി സത്യമാണ് എന്നാണു ടോളിവുഡില്‍ നിന്നും വരുന്ന വിവരങ്ങള്‍. താരങ്ങളുടെ വിവാഹ നിശ്ചയം ഈ വര്‍ഷം ഡിസംബറില്‍ ഉണ്ടാവുമെന്നും വിവാഹത്തിനോടനുബന്ധിച്ച് അനുഷ്‌ക ശരീര സംരക്ഷണത്തിന് പ്രധാന്യം കൊടുക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത് ഒരു ട്വീറ്റില്‍ നിന്നുമായിരുന്നു.

സിനിമ നിരുപകനായ ഉമൈര്‍ സന്ദു എന്നയാളുടെ ട്വിറ്ററില്‍ ബാഹുബലിയുടെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത അനുഷ്‌കയുടെയും പ്രഭാസിന്റെയും വിവാഹം ഈ ഡിസംബറില്‍ തീരുമാനിക്കുമെന്ന് പറയുകയായിരുന്നു. പ്രഭാസും അനുഷ്‌കയും പരസ്പരം നല്‍കുന്ന സ്‌നേഹവും സംരക്ഷണവും അവരെ വിവാഹത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും താരങ്ങള്‍ പ്രണയത്തിലാണെന്നും ട്വീറ്റിലൂടെ സന്ദു പറഞ്ഞിരുന്നു.ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിക്ക് ശേഷം പ്രേക്ഷകരുടെ മനം കീഴടക്കിയ പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ച് ഗോസിപ്പുകളുടെ ഘോഷയാത്രയായിരുന്നു. എന്നാല്‍ പ്രചരിച്ചിരുന്നതെല്ലാം ഗോസിപ്പാണെന്ന് വന്നിരുന്നു.