ദീപാവലി കഴിയാന്‍ കാത്ത് രാഹുല്‍; അധികം വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷനാകും
ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ഉടനുണ്ടാകുമെന്ന് സൂചന. ദീപാവലിക്കു ശേഷം രാഹുല്‍ പാര്‍ട്ടി അധ്യക്ഷനാകുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ ചേര്‍ന്ന അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എ.ഐ.സി.സി.) യോഗത്തില്‍ അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിനു ഒരുക്കങ്ങള്‍ ആരംഭിച്ചു.
തെരഞ്ഞെടുപ്പിനുള്ള അന്തിമ ഷെഡ്യൂള്‍ രൂപീകരിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. രാഹുല്‍ ഒഴികെ മറ്റാരും ഈ പദവിയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കില്ലെന്നും അങ്ങനെ വന്നാല്‍ ഐക്യകണേ്ഠന രാഹുലിനെ തെരഞ്ഞെടുക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.
പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയരുന്നതിനുള്ള ഒരുക്കങ്ങളും കുറച്ചുകാലമായി രാഹുല്‍ നടത്തിവരികയാണ്. പാര്‍ട്ടിയിലെ സുപ്രധാനമായ രീരുമാനങ്ങളും നിര്‍ദേശങ്ങളും രാഹുലിന്റേതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിടാന്‍ കോണ്‍ഗ്രസ് പ്രധാനമായും രംഗത്തിറക്കുന്നതും രാഹുലിനെയാണ്.