വിലക്കപ്പെട്ട കനിയാണ്; പ്രണയം തകര്‍ന്നവര്‍ കാണരുത്; പ്രണയിക്കാനിരിക്കുന്നവരും കമിതാക്കളും നിര്‍ബന്ധമായും കണ്ടിരിക്കണം

ഒരുപറ്റം യുവ കലാകാരന്‍മാര്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നു. വിലക്കപ്പെട്ട കനി എന്ന പേരിലാണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഒരു യഥാര്‍ഥ കല്ല്യാണ വിടും പരിസരവും തന്നെയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. അത് ചിത്രത്തില്‍ വളരെ സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പ്രണയവും വിരഹവും തമാശയും ഇഴുകിചേര്‍ന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേവലം 6 മിനുട്ടാണ് ദൈര്‍ഘ്യം.

തീര്‍ത്തും നര്‍മ്മത്തിന് പ്രാധാന്യം വല്‍കിയിട്ടുള്ള ചിത്രം ക്ലൈമാക്‌സ് വരെ പ്രേക്ഷകനെ പിടിച്ചിരുത്തും. വി. ഉനൈസാണ് ചിത്രത്തിന്റെ സംവിധാനം. കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് ബിതുല്‍ ബാബു ചാക്കോയാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോബി ഫിലിപ്പും സനൂജ് തുറവൂരും ചേര്‍ന്നാണ്.