അവള്‍ക്കൊപ്പം തന്നെ; നിലപാട് വ്യക്തമാക്കി സിനിമയിലെ വനിതാ സംഘടനയുടെ എഫ്ബി പോസ്റ്റ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ ജയില്‍ വസമനുഭവിച്ച നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതോടെ തങ്ങളുടെ നിലപാടറിയിച്ച് വനിതാ സിനിമാ സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്. തങ്ങള്‍ ഇപ്പോഴും അവള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നു എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!എന്നും പോസ്റ്റില്‍ പറയുന്നു.
എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
നിയമവും നീതി നിര്‍വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!
അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം!