‘നന്ദിയുണ്ട് പക്ഷെ ഒരു സംഘടനയുടെയും തലപ്പത്തേക്കില്ല’ഫിയോക്കിന്റെ പ്രസിഡന്റാവാനില്ലെന്ന് ദിലീപ്
കൊച്ചി: തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫ്യൂയോക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനാകില്ലെന്നറിയിച്ച് നടന്‍ ദിലീപ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തല്‍ക്കാലം ഒരു സംഘടനയുടെയും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംഘടനയുടെ എല്ലാ പിന്തുണക്കും നന്ദിയുണ്ടെന്നും ദിലീപ് അറിയിച്ചു. സംഘടനാ ജനറല്‍ സെക്രട്ടറി എം.സി.ബോബിക്ക് അയച്ച കത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ ദിലീപ് ഫ്യൂയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുമെന്ന് നിലവിലെ പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അമ്മ, ഫ്യൂയോക് തുടങ്ങിയ സംഘടനകളില്‍ നിന്ന് ദിലീപിനെ പുറത്താക്കിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ദിലീപിനെ ഫ്യുയോക്കില്‍ നിന്ന് പുറത്താക്കിയിരുന്നില്ലെന്നും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. ദിലീപ് തിരിച്ച് പ്രസിഡന്റായി വരും, താന്‍ വൈസ് പ്രസിഡന്റുമാകുമെന്നായിരുന്നു അറിയിപ്പ്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ദിലീപിനെ വീണ്ടും ഫ്യുയോക്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. ദിലീപ് കുറ്റക്കാരനല്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ബാക്കിയെല്ലാം കോടതി തീരുമാനിക്കട്ടെ എന്നുമായിരുന്നു സംഘടനയുടെ നിലപാട്. ഇതിനിടെയാണ് സംഘടനയുടെ തലപ്പത്തേയ്ക്കില്ലെന്ന് ദിലീപ് വ്യക്തമാക്കിയത്.
കത്ത് വായിക്കാം